അബുദാബി: ലുലു ഗ്രൂപ്പിൻ്റെ പുതിയ സ്റ്റോർ അബുദാബിയിലെ അൽ വത്‌ബയിൽ പ്രവർത്തനമാരംഭിച്ചു.
അബുദാബി മുൻസിപ്പാലിറ്റി അൽ വത്ബ ബ്രാഞ്ച് ഡയറക്ടർ ഹസ്സൻ അലി അൽ ദാഹിരിയാണ് ആഗോള തലത്തിൽ 230-മത്തെ ലുലു മാർക്കറ്റിൻ്റെയും അൽ വത്‌ബ മാളിൻ്റെയും
ഉദ്ഘാടനം അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടർ സുൽത്താൻ ഹുവേയർ, മുഹമ്മദ് ഇബ്രാഹിം അൽ സബ്ബ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചത്.
അൽ വത്ബ മാളിൽ പ്രവർത്തിക്കുന്ന ലുലു എക്സ്പ്രസ്സ് മാർക്കറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. 10,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിൽ ഗ്രോസറി, ഫ്രഷ് പച്ചക്കറികൾ, ബേക്കറി, പാലുത്പന്നങ്ങൾ, ആരോഗ്യ സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങി നിത്യോപയോഗത്തിനാവശ്യമായ എല്ല ഉല്പന്നങ്ങളും മിതമായ വിലയിൽ ലഭ്യമാണ്.
മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും അൽ വത്ബയിലെയും പരിസര പ്രദേശങ്ങളിലുമുള്ള താമസക്കാർക്ക് സമ്മാനിക്കുന്നത്.
അബുദാബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ അൽ വത്ബയിൽ അബുദാബി - അൽ ഐൻ റോഡിനു സമീപമാണ് അൽ വത്ബ മാൾ സ്ഥിതി ചെയ്യുന്നത്.
ലോകോത്തര ഷോപ്പിംഗ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന നയത്തിൻ്റെ ഭാഗമായാണ് അൽ വത്ബയിൽ ലുലു എക്സ്പ്രസ്സ് ആരംഭിച്ചതെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇതിനായി എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു തരുന്ന യു.എ.ഇ. ഭരണ നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദീർഘവീക്ഷണത്തോടെയുള്ള യു.എ.ഇ.യുടെ വികസനത്തിന്റെ ഭാഗമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകളുടെ റീട്ടെയിൽ സ്റ്റോറുകൾ, ബാങ്ക്, ഫുഡ് കോർട്ട്, ഫിറ്റ്‌നസ് സെന്റർ, കോഫി ഷോപ്പുകൾ, KFC, പിസ്സ ഹട്ട്, മുനിസിപ്പാലിറ്റി ഓഫീസ്, മറ്റ് സൗകര്യങ്ങൾ എന്നിവ പുതുതായി ആരംഭിച്ച അൽ വത്ബ മാളിലുണ്ട്.
ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ് റഫ് അലി, ചീഫ് ഓപ്പറേഷൻസ് ഓഫിസർ വി.ഐ. സലീം, അബുദാബി റീജിയൻ ഡയറക്ടർ അബൂബക്കർ എന്നിവരും സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.