കുവൈറ്റ് സിറ്റി: ഇൻ്റർനാഷണൽ നേഴ്സസ് ദിനത്തോടനുബന്ധിച്ച് ഇൻഡ്യൻ നേഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) "ഫ്ലോറെൻസ് ഫിയസ്റ്റാ 2022 " എന്ന പേരിൽ ലോകത്തെമ്പാടുമുള്ള ഇന്ത്യൻ നേഴ്സസിനെ പങ്കെടുപ്പിച്ചുകൊണ്ട് വെർച്യൂൽ പ്ലാറ്റ്ഫോമിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. സോങ്ങ് കോണ്ടെസ്റ്റ്, സ്റ്റാൻഡ് അപ് കോമഡി, ഡാൻസ് റീൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതു്.
ചരിത്രത്തിലാദ്യമായാണ് ലോകത്തെമ്പാടുമുള്ള ഇന്ത്യൻ നേഴ്സസിൻ്റെ കലാവിരുത് പ്രകടിപ്പിക്കാനുള്ള ഒരു മത്സരവേദി സംഘടിപ്പിച്ചിരിക്കുന്നതെന്നു് ഭാരവാഹികൾ അറിയിച്ചു.
അതാത് മേഘലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭരായവരുടെ ടീംമാണു് വിധി നിർണ്ണയത്തിന്നയി എത്തുക. നിലവാരം പുലർത്തുന്ന വീഡിയോകൾ ഇൻഫോക് ഫേസ് ബുക്ക് പേജിൽ അപ് ലോഡ് ചെയ്യുന്നതാണ്.
വിവിധ കാറ്റഗറിയിലെ വിജയികൾക്ക് ലുലു എക്സേഞ്ച് സ്പോൺസർ ചെയ്തിരിക്കുന്ന സമ്മാനങ്ങൾ വിതരണം ചെയ്യും.
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ നേഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റിൻ്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കണമെന്ന് ഇൻഫോക് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.