തൃശൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍ രംഗത്ത്. ഇന്ന് കോണ്‍ഗ്രസുകാരിയാണെന്ന് കരുതി നാളെയും ഈ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്ന് ഒരുറപ്പുമില്ലെന്ന് അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പരിഗണന നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് വിടാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പും അഭിമുഖത്തില്‍ അവര്‍ പങ്കുവയ്ക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും പുറത്തു പോകരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. പലപ്പോഴും കഴിവില്ലാത്തതു കൊണ്ടോ, വര്‍ക്ക് ചെയ്യാത്തതു കൊണ്ടോ അല്ല നമ്മള്‍ പല സ്ഥലങ്ങളിലും തഴയപ്പെടുന്നതെന്നും പത്മജ പറഞ്ഞു.
കോണ്‍ഗ്രസില്‍ എവിടെയൊക്കയോ ഒരു പക്ഷാഭേദം കാണിക്കുന്നുണ്ട് എന്ന വിഷമം തനിക്ക് തോന്നാറുണ്ട്. കെ. കരുണാകരന്റെ മക്കളോട് പാര്‍ട്ടിക്ക് ഒരു ചിറ്റമ്മ നയം പണ്ടേയുണ്ടെന്നും പത്മജ ആരോപിച്ചു. ജെബി മേത്തറിന് രാജ്യസഭ സീറ്റ് കൊടുക്കമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
കെ.വി തോമസിന്റെ ഭാഗത്ത് നിന്ന് പാര്‍ട്ടിക്കെതിരായ ഒരു നീക്കം പ്രതീക്ഷിച്ചില്ലെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പരമാവധി കാര്യങ്ങള്‍ അദ്ദേഹം നേടിയെടുത്തെന്നും പത്മജ പറഞ്ഞു. തോമസ് മാഷിന് അദ്ദേഹത്തിന്റേതായ വിഷമങ്ങള്‍ ഉണ്ടാകുമെന്നും അതാകും പാര്‍ട്ടിയോട് ഇടയാന്‍ കാരണമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.