പിഞ്ചോമന മരിച്ചു; ഹൃദയഭേദകമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പിഞ്ചോമന മരിച്ചു; ഹൃദയഭേദകമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലണ്ടന്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ലോകം കണ്ണീരോടെ ചര്‍ച്ച ചെയ്യുന്നത്. തന്റെ ഇരട്ടക്കുട്ടികളില്‍ ഒരു കുഞ്ഞു മരിച്ചതായുള്ള ക്രിസ്റ്റിയാനോയുടെ കുറിപ്പ്. ജോര്‍ജിനയും ക്രിസ്റ്റിയാനോയും സംയുക്തമായാണ് വിവരം പുറത്തുവിട്ടത്.

''ഏതൊരു രക്ഷിതാക്കളും അനുഭവിക്കുന്ന കടുത്ത വേദനയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ഇരട്ടക്കുഞ്ഞുങ്ങളില്‍ അവശേഷിക്കുന്ന പെണ്‍കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ഈ നിമിഷത്തെ അതിജീവിക്കാനുള്ള കരുത്ത്. തങ്ങളുടെ കുഞ്ഞിന്റെ ജീവനുവേണ്ടി പരിശ്രമിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദി പറയുന്നു. ഈ നിമിഷം ഏറെ വേദനകരമാണ്. ഏകാന്തതയാണ് ഞങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.'' - ക്രിസ്റ്റിയാനോ കുറുപ്പില്‍ പറയുന്നു.



ഇരട്ടകളായ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് ജോര്‍ജിന കഴിഞ്ഞ ദിവസം ജന്മംനല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരിച്ചത്. ക്രിസ്റ്റ്യാനോയ്ക്കു മറ്റ് നാല് മക്കളുണ്ട്, മൂത്തയാള്‍ക്ക് 11 വയസാണ് പ്രായം. തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാകാന്‍ പോകുന്നതായുള്ള സന്തോഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റൊണാള്‍ഡോ പ്രകടിപ്പിച്ചിരുന്നു.

തന്റെ ഇഷ്ടടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയ ശേഷം അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ദുഖ വാര്‍ത്ത വന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ദുഖം പങ്കുവച്ചു. 'നിങ്ങളുടെ വേദന ഞങ്ങളുടെ വേദനയാണ്. ഈ സമയത്ത് നിങ്ങള്‍ക്കും കുടുംബത്തിനും സ്‌നേഹവും ശക്തിയും നല്‍കുന്നു.' മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റയല്‍ മാഡ്രിഡ് ഉള്‍പ്പെടെ നിരവധി കളിക്കാരും ക്ലബ്ബുകളും ട്വിറ്റര്‍ വഴി ദുഖം പങ്കുവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.