അസാം കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്ക് തുടര്‍ക്കഥ; എന്‍എസ്‌യു പ്രസിഡന്റും പാര്‍ട്ടി വിട്ടു

അസാം കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്ക് തുടര്‍ക്കഥ; എന്‍എസ്‌യു പ്രസിഡന്റും പാര്‍ട്ടി വിട്ടു

ഗുവഹാത്തി: തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരം പിടിക്കാന്‍ സാധിക്കാതിരുന്നതോടെ അസാം കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു. പിസിസി പ്രസിഡന്റ് റിപുന്‍ ബോറ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മറ്റൊരു പ്രധാന നേതാവ് കൂടി പാര്‍ട്ടി വിട്ടു. എന്‍എസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന പാര്‍ത്ഥ ബോറയാണ് രാജിവച്ചത്.

പാര്‍ത്ഥ ബോറ അസാം ഗണപരിഷത്തില്‍ ചേര്‍ന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ് അസാം ഗണപരിഷത്ത്. കോണ്‍ഗ്രസ് ഇപ്പോഴൊരു പാര്‍ട്ടിയല്ലെന്നും അതു ഗാന്ധിമാരുടെ വെറുമൊരു ക്ലബാണെന്നും രാജിക്കത്തില്‍ ബോറ ആരോപിച്ചു. ന്യൂനപക്ഷ പ്രീണനം നടത്തുവാനാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നതെന്നും അദേഹം ആരോപിച്ചു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ എട്ട് എംഎല്‍എമാര്‍ വോട്ട് ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ തീവ്ര ഇസ്ലാമിക പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി കൂട്ടു കൂടിയത് പാര്‍ട്ടിക്കകത്ത് വലിയ വിവാദമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.