രാജ്യാന്തര വിദ്യാർഥികൾക്ക് അടിയന്തര മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ പൊലിസ് ; ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നു

രാജ്യാന്തര വിദ്യാർഥികൾക്ക് അടിയന്തര മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ പൊലിസ് ; ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നു

കാൻബെറ: ഓസ്‌ട്രേലിയയിൽ പഠനം പൂർത്തിയാക്കി മടങ്ങുന്ന രാജ്യാന്തര വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളും തിരിച്ചറിയൽ രേഖകളും ക്രിമിനൽ സിൻഡിക്കേറ്റുകൾ വൻതോതിൽ ദുരുപയോഗം ചെയ്യുന്നതായി ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) മുന്നറിയിപ്പ് നൽകി. പണം ഇടപാട് തട്ടിപ്പുകൾക്കായാണ് ഇത്തരം അക്കൗണ്ടുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ നിയമ വിരുദ്ധമായി കൈവശപ്പെടുത്തുന്നതിലൂടെ അവരെ കുറ്റകൃത്യ ശൃംഖലയുടെ ഭാഗമാക്കുന്നുവെന്നും പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. തിരിച്ചറിയൽ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറ്റം ചെയ്യുന്നതിനായി വിദ്യാർഥികൾക്ക് 200 ഡോളർ മുതൽ 500 ഡോളർ വരെ (ഏകദേശം $16,000 മുതൽ $40,000 വരെ ഇന്ത്യൻ രൂപ) ക്രിമിനൽ സംഘങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട്, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ആർക്കും കൈമാറരുതെന്ന് രാജ്യാന്തര വിദ്യാർഥികൾക്ക് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുരുതരമായ നിയമനടപടികൾക്ക് ഇടയാക്കുമെന്നും വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി.

"നിങ്ങളുടെ അക്കൗണ്ടുകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിങ്ങളെ നിയമക്കുരുക്കിലാക്കും. യാതൊരു കാരണവശാലും വിവരങ്ങൾ കൈമാറ്റം ചെയ്യരുത്," ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

രാജ്യാന്തര വിദ്യാർഥികളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും സംശയാസ്പദമായ വാഗ്ദാനങ്ങൾ ലഭിച്ചാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.