സിപിഎം കമ്മറ്റികളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന് ചെറിയാന്‍ ഫിലിപ്പ്

സിപിഎം കമ്മറ്റികളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സിപിഎം കമ്മറ്റികളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന ഗുരുതര ആരോപണവുമായി മുന്‍ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്.

സിപിഎം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. പല ജില്ലകളിലും ഇപ്പോള്‍ സിപിഎം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. വര്‍ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോള്‍ സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സിപിഎം സഹയാത്രികരായിട്ടുള്ളത്. ഇവര്‍ മുഖേനയാണ് സിപിഎം വര്‍ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തില്‍ എം.വി ഗോവിന്ദന്റെ അഭിപ്രായം പാര്‍ട്ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മത പരിവര്‍ത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡിവൈഎഫ്‌ഐക്കാര്‍ കേരളത്തിലുണ്ട്. ഇവരെ ആരെയും പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.