തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചതിനെതിരേ പി. ജയരാജന്‍ രംഗത്ത്. ശശി ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും നിയമനത്തില്‍ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ നിലപാടറിയിച്ചു. എല്ലാം തീരുമാനമായെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനത്തെ തള്ളിക്കളഞ്ഞു. 
കടുത്ത വിമര്‍ശനമാണ് പി. ജയരാജന്‍ നടത്തിയത്. മുമ്പ് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ സംഭവങ്ങള്‍ മറക്കരുത്. തെറ്റുകള്‍ ആവര്‍ത്തിക്കാനും ഇടയുണ്ടെന്ന് അദേഹം പറഞ്ഞു. വിമര്‍ശനം കടുത്തതോടെ കോടിയേരി ഇടപ്പെട്ടു. പറയേണ്ടത് എന്തു കൊണ്ട് നേരത്തെ വിവരങ്ങള്‍ നല്‍കിയില്ലെന്നായിരുന്നു കോടിയേരിയുടെ ചോദ്യം. 
സംസ്ഥാന സമിതിയംഗമായ താന്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോഴാണ് തന്റെ അഭിപ്രായങ്ങള്‍ പറയുന്നതെന്ന് പി. ജയരാജനും മറുപടി നല്‍കി. ജയരാജന്റെ എതിര്‍പ്പ് തള്ളി സംസ്ഥാന സമിതി നിയമനത്തിന് അനുമതി നല്‍കുകയും ചെയ്തു. അടുത്ത കാലത്തായി പി. ജയരാജന് പാര്‍ട്ടിയില്‍ വലിയ ചുമതലകളൊന്നും സിപിഎം നല്‍കുന്നില്ല.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.