അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 20
ബാല്യകാലം മുതല്‍ പ്രാര്‍ത്ഥനാ ജീവിതത്തോട് വളരെയേറെ ആദരവും അത്യുത്സാഹവും പ്രകടിപ്പിച്ച പെണ്‍കുട്ടിയാണ് ആഗ്നസ്. 1274 ല്‍ ടസ്‌കനിലാണ് ആഗ്നസിന്റെ ജനനം.
വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ വീടിന്റെ ഏതെങ്കിലും മൂലയില്‍ മണിക്കൂറുകളോളം മുട്ടിന്മേല്‍ നിന്ന് 'സ്വര്‍ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും' ചൊല്ലുക ആഗ്‌നസിന്റെ പതിവായിരുന്നു. ഒമ്പത് വയസായപ്പോള്‍ ആഗ്‌നസിനെ അവളുടെ മാതാപിതാക്കള്‍ സാക്കിന്‍സിലുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ ആശ്രമത്തില്‍ ചേര്‍ത്തു. കര്‍ക്കശ നിയമവ്യവസ്ഥ നിലനില്‍ക്കുന്ന സന്യാസ സമൂഹത്തില്‍ സകലര്‍ക്കും മാതൃകയായിരുന്നു അവള്‍.
പതിനഞ്ച് വയസായപ്പോള്‍ ഓര്‍വീറ്റോയില്‍ പ്രോസേനോയിലുള്ള വിശുദ്ധ ഡോമിനിക്കിന്റെ സന്യാസിനീ സഭയിലേക്ക് അവള്‍ മാറി. പിന്നീട് നിക്കോളാസ് നാലാമന്‍ മാര്‍പാപ്പ ആഗ്നസിനെ അവിടത്തെ ആശ്രമാധിപയായി നിയമിച്ചു. വെറും തറയില്‍ കിടന്നുറങ്ങുകയും തലയിണയ്ക്ക് പകരം ഒരു പാറകഷണം തന്റെ തലയ്ക്ക് കീഴെ വെക്കുകയും ചെയ്യുകയായിരുന്നു ആഗ്നസിന്റെ രീതി.
ഏതാണ്ട് 15 വര്‍ഷത്തോളം അവള്‍ വെറും അപ്പവും വെള്ളവും മാത്രം ഭക്ഷിച്ചുകൊണ്ട് സ്ഥിരമായി ഉപവസിക്കുമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും പ്രവചന വരവും വിശുദ്ധയെ വളരെയേറെ ജനസമ്മതിയുള്ളവളാക്കി. തന്റെ രോഗാവസ്ഥയിലും വിശുദ്ധയുടെ കാരുണ്യവും ക്ഷമയും അവളെ ദൈവത്തിന് പ്രിയപ്പെട്ടവളാക്കി. 1317 ഏപ്രില്‍ 20ന് മോണ്ടെ പുള്‍സിയാനോയില്‍ വെച്ച് ആഗ്‌നസ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
വിശുദ്ധ ആഗ്നസിന്റെ ഭൗതികശരീരം 1435 ല്‍ ഓര്‍വീറ്റോയിലെ ഡൊമിനിക്കന്‍ ദേവാലയത്തിലേക്ക് മാറ്റി. ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പപ്പാ 1726 ല്‍ ആഗ്‌നസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഔക്‌സേറിലെ മാര്‍സിയന്‍
2. വെക്‌സിലെ രാജാവായ സീഡ്വാല്ലാ
3. സുര്‍പീസിയൂസും സെര്‍വീലിയനും
4. ആഫ്രിക്കയിലെ മാര്‍സെല്ലിനൂസ്, വിന്‍സെന്റ്, ദോംനിനൂസ്
5. നിക്കോമേഡിയായിലെ ക്രിസോഫോറസ്, തെയോണാസ്, അന്റോന്നിനൂസ്
6. നിക്കോമേഡിയായിലെ വിക്ടര്‍, സോട്ടിക്കൂസ്, സ്‌നോ, അസിന്റിനോസ്, സെസാരയൂസ്, സെവേരിയാന്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.