കോഴിക്കോട്: ലവ് ജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം തോമസിനെതിരെയുള്ള നടപടി ചര്‍ച്ചചെയ്യാന്‍ ഇന്ന് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങള്‍ ചേരും. ശാസന, തരംതാഴ്ത്തല്‍ എന്നിവയില്‍ ഏതെങ്കിലുമൊരു നടപടിക്കാണ് സാധ്യത.
ലവ് ജിഹാദ് പരാമര്‍ശത്തില്‍ തിരുവമ്പടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോര്‍ജ് എം തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ജോര്‍ജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നാണ് കോടിയേരി പറഞ്ഞത്.
പാര്‍ട്ടി രേഖകളില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണ് എന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ട് എന്ന് ജോര്‍ജ് എം തോമസ് പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടാകുമെന്ന് സൂചന വരുന്നത്. പാര്‍ട്ടി പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ 'ലൗ ജിഹാദ്' യാഥാര്‍ഥ്യമാണെന്നും, വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് പാര്‍ട്ടി രേഖകളിലുണ്ട് എന്നാണ് ജോര്‍ജ് എം തോമസ് പറഞ്ഞത്. കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഷിജിന്‍ ജോയ്സ്നയുമായുള്ള പ്രണയവും വിവാഹവും പാര്‍ട്ടിയെ അറിയിക്കുകയോ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇത് സമുദായ മൈത്രി തകര്‍ക്കുന്ന പ്രവൃത്തിയാണെന്നും ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോര്‍ജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോര്‍ജ് എം തോമസ് പറഞ്ഞിരുന്നു.
എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ജോര്‍ജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. സംഭവം കൈവിട്ട് പോയതോടെ കോടഞ്ചേരി അങ്ങാടിയില്‍ നടത്തിയ വിശദീകരണയോഗത്തില്‍ ജോര്‍ജ് എം തോമസ് തെറ്റ് ഏറ്റുപറഞ്ഞു. ഷിജിന് എല്ലാം പാര്‍ട്ടിയെ അറിയിച്ച് മുന്നോട്ട് പോകാമായിരുന്നുവെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രശ്നം അവസാനിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ സിപിഎം സംസ്ഥാനനേതൃത്വം മാത്രമല്ല, ദേശീയനേതൃത്വം പോലും ജോര്‍ജ് എം തോമസിനെ തള്ളിപ്പറഞ്ഞിരുന്നു. 'ലൗ ജിഹാദ്' എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും, മുതിര്‍ന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതില്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നുമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.