കണ്ണൂര്‍: കേരള പോലീസിന് പുതിയൊരു ജോലി കൂടി. കശുവണ്ടി പെറുക്കലും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കലും ഇനി പോലീസുകാരുടെ പണിയാകും. കണ്ണൂര്‍ ആംഡ് പോലീസ് നാലാം ബറ്റാലിയനാണ് കശുവണ്ടി ശേഖരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയത്.
ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍ നിന്നാണ് കശുവണ്ടികള്‍ ശേഖരിക്കേണ്ടത്. ഇതിനായി മൂന്നംഗ കമ്മിറ്റിയേയും രൂപീകരിച്ചു. ബി കമ്പനിയിലെ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കമ്മിറ്റി. ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും ഈ കമ്പനിയിലെയും രണ്ട് ഹവില്‍ദാര്‍മാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍നിന്ന് കശുവണ്ടി ശേഖരിക്കാന്‍ നാലു തവണ ലേലം വിളിച്ചിരുന്നു. എന്നാല്‍, കശുവണ്ടി ഉല്‍പാദനത്തില്‍ കുറവു വരുകയും വില കുറയുകയും ചെയ്തതോടെ ലേലം ഏറ്റെടുക്കാന്‍ ആരും തയാറായില്ല.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മാവുകളുടെ എണ്ണം കുറഞ്ഞതും ലേലമെടുക്കാന്‍ ആളില്ലാതായതിന് കാരണമായി. നിലവില്‍ പാകമായ കശുമാങ്ങ നിലത്തു വീണ് നശിക്കുകയാണ്. ഇതോടെയാണ് അധികൃതരുടെ തലയില്‍ ഐഡിയ മിന്നിയത്. ഓഫീസര്‍മാരെ കശുവണ്ടി പെറുക്കാന്‍ നിയോഗിച്ച നടപടിക്കെതിരെ സേനയില്‍ തന്നെ മുറുമുറുപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.