തിരുവനന്തപുരം: ആലുവയില്‍ യുവതി ജീവനൊടുക്കിയ കേസില്‍ സസ്‌പെന്‍ഷനിലായ സി.ഐ വീണ്ടും സര്‍വീസില്‍. നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയതിന് സസ്പെന്‍ഷനിലായിരുന്ന സി.ഐ സി.എല്‍ സുധീറിനെയാണ് ആറുമാസം തികയും മുന്‍പേ സര്‍വീസില്‍ തിരിച്ചെടുത്തത്.
ആലപ്പുഴ അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലാണ് നിയമനം. കഴിഞ്ഞ നവംബറിലാണ് സുധീറിനെ സസ്പെന്‍ഡ് ചെയ്തത്. സ്ഥലംമാറ്റത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്ന് റേഞ്ച് ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സുധീറിനെ സസ്പെന്‍ഡ് ചെയ്തത്.
ഭര്‍ത്തൃപീഡനത്തിന് പരാതി നല്‍കിയ മോഫിയയെ സി.ഐ സുധീര്‍ സ്റ്റേഷനില്‍ വച്ച് അധിക്ഷേച്ചിരുന്നു. സ്റ്റേഷനില്‍ നിന്നു പോയ മോഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സി.ഐ സുധീര്‍ നേരത്തെയും നടപടിയും അന്വേഷണവും നേരിട്ടിട്ടുണ്ട്. അഞ്ചല്‍ സി.ഐയായിരിക്കെ ഔദ്യോഗിക നടപടികളില്‍ വീഴ്ച വരുത്തിയതിന് സുധീറിന് ഇനി ക്രമസമാധാന ചുമതല നല്‍കരുതെന്ന് റൂറല്‍ എസ്.പിയായിരുന്ന എസ്.ഹരിശങ്കര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് കൊച്ചിയില്‍ ക്രമസമാധാന ചുമതല നല്‍കിയത്.
കടയ്ക്കല്‍, അഞ്ചല്‍ സ്റ്റേഷനുകളില്‍ ജനങ്ങളോട് മോശമായി പെരുമാറിയതായും പരാതികളുണ്ടായിരുന്നു.
ആറുമാസം സസ്പെന്‍ഷന്‍ പൂര്‍ത്തിയായ ശേഷം പുനരവലോകനം ചെയ്താല്‍ മതിയെന്നിരിക്കെയാണ് ആറുമാസം തികയും മുന്‍പ് സുധീറിനെ തിരിച്ചെടുത്ത് ഡി.ജി.പി അനില്‍കാന്ത് ഉത്തരവിറക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.