ദുബായ്: തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ വിസാനിയമങ്ങള്‍ പ്രവാസികള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. ഗ്രീന്‍ വിസയും സന്ദർശകർക്ക് കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കിയത് ജോലി അന്വേഷിച്ച് രാജ്യത്തേക്ക് വരുന്നവർക്ക് പ്രയോജനപ്പെടും. ഫ്രീലാന്‍സുകാർക്കും സ്വയം തൊഴില്‍ ചെയ്യുന്നവർക്കും 5 വർഷത്തെ ഗ്രീന്‍ റെസിഡന്‍സ് വിസ നല്‍കും. ഇതിനായി യുഎഇയുടെ തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അംഗീകാരമുളള ഫ്രീന്‍ലാന്‍സ്-സ്വയംതൊഴില്‍ കരാർ അനുമതിയുണ്ടാകണം.
തൊട്ടടുത്ത രണ്ട് വർഷത്തെ വാർഷിക വരുമാനം 3,60,000 ദിർഹത്തില്‍ കുറയുകയും അരുത്.
സ്പോണ്‍സറില്ലാതെ യുവ പ്രതിഭകള്‍ക്ക് അല്ലെങ്കില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രവേശന വിസ (ഗ്രീന്‍ വിസ) ലഭിക്കും സാധുതയുളള തൊഴില്‍ കരാർ ഉണ്ടാകണമെന്ന് വ്യവസ്ഥ.
ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 15,000 ദിർഹത്തില്‍ കുറയാത്ത ശമ്പളവും ഉണ്ടായിരിക്കണം.യുഎഇ തൊഴില്‍ മന്ത്രാലയത്തിന്‍റെ സ്വദേശി വല്‍ക്കരണ പട്ടിക പ്രകാരം ഒന്ന് മുതല്‍ മൂന്ന് വരെ വിഭാഗങ്ങളിലുളള തൊഴിലുകള്‍ ചെയ്യുന്നവർക്കാണ് ഈ വിസ ലഭിക്കുക.
നിക്ഷേപവ്യവസായ അവസങ്ങള്‍ തേടുന്നവർക്കും സ്പോണ്‍സർ-ഹോസ്റ്റില്ലാതെ 5 വർഷത്തെ ഗ്രീന്‍ വിസ ലഭിക്കും. നിക്ഷേപത്തിന്‍റെയും അനുമതിയുടേയും തെളിവുകള്‍ അനിവാര്യമാണ്. യുഎഇയില്‍ റിട്ടയർമെന്‍റ് ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഞ്ച് വർഷത്തെ ഗ്രീന്‍ വിസ നല്‍കും.
തൊഴില്‍ അന്വേഷിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ വിസ നല്‍കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്തിയാണ് പലരും ജോലി അന്വേഷിക്കുന്നത്.ഇതിന് പരിമിതികളുണ്ട്. എന്നാല്‍ പുതിയ വിസ പ്രാബല്യത്തിലാകുന്നതോടെ ജോലി അന്വേഷിക്കാനായി മാത്രം രാജ്യത്തെത്താം. ഇങ്ങനെയെത്തുന്നവരുടെ കണക്കുകള്‍ നിയമാനുസൃതമാകുമെന്നുളളതും മറ്റൊരു പ്രധാനകാര്യം. തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ ഇത് ഉപകാരപ്രദമാകും. സ്പോണ്‍സറോ ഹോസ്റ്റോ ഇല്ലാതെ വിസ ലഭ്യമാക്കും. എന്നാല്‍ വിസയുമായി ബന്ധപ്പെട്ടുളള കൂടുതല്‍ വിവരങ്ങള്‍ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.