ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥ, പുതിയ പ്രവർത്തന രീതികള്‍ ആവിഷ്കരിക്കാന്‍ യുഎഇ

ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥ, പുതിയ പ്രവർത്തന രീതികള്‍ ആവിഷ്കരിക്കാന്‍ യുഎഇ

ദുബായ്: ലോകത്തെ മികച്ചതും ഊർജ്ജസ്വലമായതുമായ സമ്പദ് വ്യവസ്ഥയെ നയിക്കാന്‍ പുതിയ പ്രവർത്തനരീതി ആവിഷ്കരിക്കാന്‍ ദുബായ് തയ്യാറെടുക്കുന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണ് പുതിയ പ്രവർത്തന രീതിയും പദ്ധതികളും ആവിഷ്കരിക്കുന്നത്. ഇതിനായി ഉന്നത തലയോഗം ചേർന്നു. 

40 ലധികം ഫെഡറല്‍ സർക്കാർ സ്ഥാപനങ്ങളില്‍ നിന്നുളള 70 മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഹ്രസകാല മാറ്റങ്ങള്‍ക്കായുളള പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തനരീതികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. 50 തത്വങ്ങളെന്ന ആശയത്തില്‍ നിലയുറപ്പിച്ച് പ്രവർത്തിക്കാന്‍ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 


യുഎഇ ദ്രുതഗതിയില്‍ വളരുകയാണ്. ലോകത്തിന്‍റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് യുഎഇയും വിജയകരമായി മുന്നോട്ട് നടക്കുകയാണ്. 10 വർഷം മുന്‍പുളള രീതിയിലല്ല ഇന്ന് ഭരണതലത്തിലും കാര്യങ്ങള്‍ നടക്കുന്നത്. എമിറാത്തികള്‍ മികച്ചതും കാര്യക്ഷമവുമായ ഭകണത്തിന് അർഹരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാരുടെയും ഫെഡറല്‍ അധികാരികളുടെയും ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുളള പദ്ധതികള്‍ ചർച്ച ചെയ്യാനായി നിരവധി സെഷനുകള്‍ നടന്നു. 'യുഎഇ ശതാബ്ദി 2071' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് രാജ്യം ഒറ്റക്കെട്ടായി വിവിധ പ്രവർത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.