ദുബായില്‍ 4 വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം

ദുബായില്‍ 4 വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം

ദുബായ്: എമിറേറ്റില്‍ ഈ മാസം 18 നുണ്ടായ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് പേർ മരിച്ചു. 3 പേർക്ക് പരുക്കേറ്റു. അമിത വേഗതയും സുരക്ഷിത അകലം പാലിക്കാത്തതും അടക്കമുളള ഗുരുതര ഗതാഗത നിയമലംഘനങ്ങളാണ് അപകടങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ദുബായ് പോലീസ് ഗതാഗത വകുപ്പ് ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അല്‍ മസൗരി പറഞ്ഞു. 

എമിറേറ്റ്സ് റോഡിലെ ട്രിപ്പോളി പാലത്തിനടുത്തുണ്ടായ അപടത്തില്‍ മൂന്ന് വാഹനങ്ങളാണ് ഉള്‍പ്പെട്ടത്. സുരക്ഷിത അകലം പാലിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്. പരുക്കേറ്റ 30 കാരനെ ആശുപത്രിയിലേക്ക് മാറ്റി.

ദുബായ് ഹത്ത അപകടത്തില്‍ ബൈക്കും ലോറിയുമാണ് കൂട്ടിയിടിച്ചത്. ബൈക്കോടിച്ചിരുന്നയാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ദുബായ് ഹത്ത റോഡിലുണ്ടായ അപകടത്തില്‍ 40 കാരന്‍ മരിച്ചു. പ്രവേശനമില്ലാത്ത മേഖലയിലേക്ക് വാഹനം പ്രവേശിക്കുകയും അപകടമുണ്ടാവുകയുമായിരുന്നു
ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡില്‍ മിർദിഫ് സിറ്റി സെന്‍ററിന് മുന്നിലുണ്ടായ അപകടത്തില്‍ നാല് വാഹനങ്ങളാണ് ഉള്‍പ്പെട്ടത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗതാഗത നിയമങ്ങള്‍ പാലിച്ചുവേണം വാഹനമോടിക്കാനെന്ന് ദുബായ് പോലീസ് ഓർമ്മിപ്പിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.