പാലക്കാട്: ഇരട്ടക്കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. അടുത്ത ഞായറാഴ്ച വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ ഏപ്രില്‍ 20 വരെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് നാല് ദിവസങ്ങള്‍ കൂടി തുടരാനാണ് തീരുമാനം.
ആളുകള്‍ കൂട്ടം കൂടുന്നതിനും ഇരുചക്ര വാഹനങ്ങളുടെ പുറകില്‍ സ്ത്രീകള്‍ അല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണമുണ്ട്. ജില്ലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കും. ജില്ലാ അതിര്‍ത്തികളിലും പോലീസ് പരിശോധനയുള്‍പ്പെടെ ശക്തമാണ്.
നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് സ്വകാര്യ വാഹനങ്ങള്‍ പോലീസ് കടത്തി വിടുന്നത്. അതേസമയം സുബൈറിന്റെ കൊലപാതകം രാഷ്്ട്രീയ കൊലപാതകം ആണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്ത് രമേശ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.