സില്‍വര്‍ ലൈനല്ല, വേണ്ടത് ടില്‍ട്ടിംഗ് ട്രെയിന്‍: അലോക് കുമാര്‍ വര്‍മ്മ

സില്‍വര്‍ ലൈനല്ല, വേണ്ടത് ടില്‍ട്ടിംഗ് ട്രെയിന്‍: അലോക് കുമാര്‍ വര്‍മ്മ

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധമില്ലാതെ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ സില്‍വര്‍ലൈന്‍ നിര്‍മ്മിക്കുന്നത് അനാവശ്യമാണെന്ന് സിസ്ട്രയുടെ തലവനായിരുന്ന റെയില്‍വെ റിട്ട. ചീഫ് എന്‍ജിനിയര്‍ അലോക് കുമാര്‍ വര്‍മ്മ. നിലവിലെ റെയില്‍വെ ലൈന്‍ ശക്തിപ്പെടുത്തി അതിലൂടെ ടില്‍ട്ടിംഗ് ട്രെയിന്‍ ഓടിക്കുകയാണ് വേണ്ടതെന്നും സാധ്യതാ പഠനം നടത്തിയ അലോക് കുമാര്‍ വര്‍മ്മ പറഞ്ഞു.

നിലവിലെ റെയില്‍വെ ലൈനിലൂടെ ഈ ട്രെയിന്‍ ഓടിക്കാം. ആറു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താനാവും. ഭൂമിയേറ്റെടുക്കേണ്ടി വരില്ല. ചെലവ് 25,000 കോടിയില്‍ കൂടില്ല. നിലവിലെ ലൈന്‍ ശക്തിപ്പെടുത്തുകയും സിഗ്‌നലിംഗ് സംവിധാനം നവീകരിക്കുകയും ചെയ്താല്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം ഉറപ്പാക്കാനാവുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധിപ്പിക്കാതെ സില്‍വര്‍ലൈനിനു പിന്നില്‍ ചില താല്‍പര്യങ്ങളുണ്ട്. കേരളത്തിലെ റെയില്‍വെ യാത്രക്കാരില്‍ കൂടുതലും സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവരാണ്. ചരക്ക് നീക്കവും അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു. അലോക് വര്‍മ്മയുടെ നേതൃത്വത്തിലാണ് സെമി ഹൈസ്പീഡ് റെയില്‍വേയ്ക്കായി ആദ്യം പഠനം നടത്തിയത്.

ഇന്ത്യന്‍ റെയില്‍വേയുടെ 'ബ്രോഡ് ഗേജ്' രീതി സ്വീകരിക്കാതെ സെമി ഹൈസ്പീഡ് റെയില്‍വേ 'സ്റ്റാന്റേര്‍ഡ് ഗേജി'ല്‍ നടപ്പാക്കുന്നത് ഗുണകരമാവില്ലെന്ന് കെ-റെയിലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇങ്ങനെയൊരു റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് ഇപ്പോള്‍ പറയുന്ന കെ റെയില്‍ എം.ഡി, അഞ്ചു പേജുള്ള മറുപടി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.