രോഗി രക്ഷപ്പെട്ടില്ലെന്ന കാരണത്താല്‍ മാത്രം ഡോക്ടറെ കുറ്റക്കാരനാക്കാനായി കാണാനാവില്ല: സുപ്രീംകോടതി

രോഗി രക്ഷപ്പെട്ടില്ലെന്ന കാരണത്താല്‍ മാത്രം ഡോക്ടറെ കുറ്റക്കാരനാക്കാനായി കാണാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ലെന്ന് സുപ്രീം കോടതി. ആരോ​ഗ്യ പ്രശ്നങ്ങളെല്ലാം മാറി രോ​ഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്ന് ആരോപിച്ച്‌ ഭാര്യ സുപ്രീം കോടിയെ സമീപിക്കുകയായിരുന്നു. 1996 ഫെബ്രുവരി മൂന്നിനാണ് രോ​ഗി മരിച്ചത്. ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ​ഹര്‍ജി പരി​ഗണിച്ചത്.

ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ദേശീയ ഉപഭോക്തൃ കമ്മിഷനെയാണ് നേരത്തെ ഭാര്യ സമീപിച്ചത്. എന്നാല്‍ കമ്മിഷന്‍ ഈ ആരോപണം തള്ളി.

ശസ്ത്രക്രിയാ സമയത്തോ തുടര്‍പരിചരണ വേളയിലോ ഡോക്ടര്‍മാര്‍ അശ്രദ്ധ കാട്ടിയിട്ടില്ലെന്ന കമ്മിഷന്റെ നിഗമനം അപ്പീല്‍ പരിഗണിക്കവേ അം​ഗീകരിച്ചാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മെഡിക്കല്‍ അശ്രദ്ധയുടെ ഭാ​ഗമായാണ് അദ്ദേഹം മരിച്ചതെന്ന് കണക്കാക്കാനാവില്ലെന്നാണ് കമ്മിഷന്‍ വിലയിരുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.