കുക്കാവ: നൈജീരിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ വീണ്ടും കൂട്ടക്കുരുതി. മോട്ടോര്‍ സൈക്കിളില്‍ തോക്കുമായി എത്തിയ ഫുലാനി ഭീകരര്‍ 80 പേരെ കൊലപ്പെടുത്തി.
നൈജീരിയയിലെ തെക്കന്‍ പീഠഭൂമിയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളിലാണ് ഭീകരര്‍ വ്യാപക അക്രമം അഴിച്ചുവിട്ടത്. മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ ഭീകരരാണ് ഗ്രാമീണര്‍ക്ക് നേരെ നിറയൊഴിച്ചത്. ആക്രമണത്തില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. അറുപത് പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
അര്‍ധ രാത്രിയില്‍ ആണ് ഇവര്‍ ക്രൈസ്തവ മേഖലയില്‍ കടന്നു കയറി കൊള്ളയും കൊള്ളിവെയ്പും നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
നൈജീരിയയിലെ കുക്കാവ, ക്യാരം, യെല്‍വ, ദദ്ദ, ഗ്യാംബവു, ദുംഗൂര്‍, വാങ്ക, ഷുവാക, ഗ്വാമ്മദാജി, ദാദിന്‍ കോവ തുടങ്ങിയ ഗ്രാമങ്ങളില്‍ 115 ലധികം വീടുകള്‍ ഭീകരരുടെ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.
നൈജീരിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ തങ്ങളുടെ കത്തിനശിച്ച വീടുകള്‍ ഉപേക്ഷിച്ച് ജീവനുംകൊണ്ട് പലായനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെ ഫുലാനി ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ പതിനൊന്ന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിരുന്നു. മാമാ ഫിഡെ എന്ന വൃദ്ധയെ വളരെ പ്രാകൃതമായ രീതിയില്‍ ചുട്ടുകൊല്ലുകയായിരുന്നെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരിയില്‍ ഫുലാനി ഭീകരര്‍ മറ്റൊരു ഗ്രാമത്തില്‍ നടത്തിയ ആക്രണത്തില്‍ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. നൈജീരിയില്‍ ക്രൈസ്തവര്‍ക്കു നേരേ ആക്രമണങ്ങള്‍ നടക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര സഭയുമെല്ലാം രംഗത്തെത്തിയെങ്കിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ മാത്രം ഫുലാനി ഭീകരര്‍ നൈജീരിയയില്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി പേരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഇവര്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
തട്ടികൊണ്ട് പോകപ്പെട്ടവര്‍ എവിടെയാണെന്നു പോലും ആര്‍ക്കും അറിയില്ല. തട്ടികൊണ്ടു പോയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഭീകരര്‍ ലൈംഗിക അടിമകളാക്കുകയാണ് പതിവ്. അവര്‍ പിന്നെ പുറം ലോകം കാണാറില്ല.
നൈജീരിയയില്‍ ഭീകരര്‍ നടത്തുന്ന വംശഹത്യക്കെതിരെ നിരവധി ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയെങ്കിലും ഇവിടുത്തെ ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഇതുവരെയും അറുതി വരുത്താനായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.