വ്യാജ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട്; ജാഗ്രത വേണമെന്ന് എം.ബി രാജേഷ്

വ്യാജ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട്; ജാഗ്രത വേണമെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം:  സ്പീക്കര്‍ എം.ബി രാജേഷിന്റെ പേരില്‍ വ്യാജ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട്. തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച്‌ ദുരുപയോഗം ചെയ്യുന്നതായി എം.ബി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കി.

സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. 7240676974 എന്ന നമ്പറോ ഈ നമ്പറില്‍ വാട്ട്‌സ്‌ആപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എം.ബി രാജേഷ് ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.


ഫെയ്സ്ബുക്ക് കുറുപ്പിന് പൂർണ്ണരൂപം:

അടിയന്തിര ശ്രദ്ധക്ക്
എന്റെ പേരും ഡിപിയായി എന്റെ ചിത്രവും ഉപയോഗിച്ച്‌ 7240676974 എന്ന നമ്പറില്‍ ഒരു വ്യാജ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ച്‌ ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മേല്‍പറഞ്ഞ നമ്പറില്‍ നിന്നും 'This is my new number. Please save it ' എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി.

മുന്‍ മന്ത്രി ശ്രീ. കെ.പി മോഹനന്‍ എന്റെ പേരില്‍ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേല്‍പ്പറഞ്ഞ നമ്പറോ വാട്ട്‌സ്‌ആപ്പ് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.