മാര്‍പാപ്പാമാരായ വിശുദ്ധ സോട്ടറും വിശുദ്ധ കായിയൂസും

മാര്‍പാപ്പാമാരായ വിശുദ്ധ സോട്ടറും വിശുദ്ധ കായിയൂസും

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 22

വിശുദ്ധ സോട്ടര്‍

നിസെറ്റൂസ് മാര്‍പാപ്പായുടെ പിന്‍ഗാമിയാണ് വിശുദ്ധ സോട്ടര്‍. യേശുവിലുള്ള തങ്ങളുടെ ആഴമായ വിശ്വാസം നിമിത്തം ഖനികളിലെ കഠിന ജോലികള്‍ക്കായി അയക്കപ്പെട്ട ചില ഗ്രീക്കുകാരോട് വിശുദ്ധന്‍ കാണിച്ച ആഴമായ ദയയുടെ കാര്യത്തിലാണ് അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്.

കൊറിന്തിലെ സഭയ്ക്ക് അദ്ദേഹം ചെയ്ത വലിയ സഹായത്തെപ്പറ്റി വിശുദ്ധ ഡയണീഷ്യസ് ശ്ലാഘിക്കുന്നുണ്ട്. മൊന്താനൂസിന്റെ പാഷണ്ഡതയെ അദ്ദേഹം എതിര്‍ത്തു. ചാവുദോഷം ചെയ്തവര്‍ ഒഴികെയുള്ള വിശ്വാസികളെ പെസഹാ വ്യാഴാഴ്ച ദിനങ്ങളില്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാനായി വിശുദ്ധന്‍ അനുവദിച്ചു. നാല് വര്‍ഷം മാത്രം തിരുസഭയെ നയിച്ച ശേഷം എ.ഡി 175 ല്‍ രക്തസാക്ഷിയായാണ് വിശുദ്ധ സോട്ടര്‍ മരണമടഞ്ഞത്.

വിശുദ്ധ കായിയൂസ്

യോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ ഒരു ചാര്‍ച്ചക്കാരനായിരുന്നു കായിയൂസ് മാര്‍പാപ്പ. 283 മുതല്‍ 296 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. വിശുദ്ധ സെബസ്ത്യാനോസ് അടക്കമുള്ള രക്തസാക്ഷികള്‍ക്ക് പ്രത്സാഹനം നല്‍കിയത് കായുസ് പാപ്പയാണ്. പല വിധത്തിലുള്ള ഭീഷണി നേരിട്ടപ്പോഴും വിശ്വാസികളെ സേവിക്കുന്നതിനായി അദ്ദേഹം റോം വിട്ടു പോകാതെ ഒളിവില്‍ താമസിച്ചു.

സാധാരണയായി ശവകല്ലറകളിലാണ് അദ്ദേഹം ഒളിച്ചു താമസിച്ചിരുന്നത്. അവിടെ വെച്ച് തന്നെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും വിജാതീയര്‍ക്ക് നേരായ മാര്‍ഗം കാണിച്ചു കൊടുക്കുകയും ചെയ്തു.

മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പായി, ഒരാള്‍ സഭാ ദൗത്യത്തിന്റെ വിവിധ പടികളായ പോര്‍ട്ടെര്‍, ലെക്ടര്‍, എക്‌സോര്‍സിസ്റ്റ്, അക്കോലൈറ്റ്, സബ് ഡീക്കന്‍, ഡീക്കന്‍, പുരോഹിതന്‍ എന്നീ പടികള്‍ കടന്നിരിക്കണമെന്ന ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത് വിശുദ്ധ കായിയൂസ് പാപ്പായാണ്.

ഒരു സ്വാഭാവിക മരണമായിരുന്നു വിശുദ്ധ കായൂസ് പാപ്പായുടേത്. ഏപ്രില്‍ 22ന് കാലിസ്റ്റസിന്റെ ശവകല്ലറയിലാണ് അദ്ദേഹത്തെ അടക്കിയത്. വിശുദ്ധ സൂസന്ന, അദ്ദേഹത്തിന്റെ അനന്തരവളായിരുന്നു.

വിശുദ്ധന്റെ നാമധേയത്തിലുള്ള ദേവാലയം പുനരുദ്ധരിച്ചുകൊണ്ട് ഉര്‍ബന്‍ എട്ടാമന്‍ പാപ്പാ റോമില്‍ വിശുദ്ധന്റെ ഓര്‍മ്മ പുതുക്കലിനൊരു നവീകരണം നല്‍കി. മാത്രമല്ല ആ ദേവാലയത്തിന് വിശുദ്ധന്റെ നാമം നല്‍കുകയും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. പേഴ്‌സ്യായിലെ അബ്ദ്യേസൂസ്

2. അസാദാനെസും അസാദെസും

3. പെഴ്‌സ്യായിലെ അബ്രോസിമൂസ്

4. അചെപ്‌സിമാസും ആയിത്തലയും ജോസഫും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.