സ്വപ്നയ്ക്ക് ശമ്പളം നല്‍കിയ 19 ലക്ഷം: കൈ മലര്‍ത്തി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്

സ്വപ്നയ്ക്ക് ശമ്പളം നല്‍കിയ 19 ലക്ഷം: കൈ മലര്‍ത്തി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്

തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സമയത്ത് സ്വപ്ന സുരേഷിനു നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ച് നല്‍കാനാവില്ലെന്ന് പിഡബ്ല്യുസി. ഇക്കാര്യം വ്യക്തമാക്കി കെഎസ്‌ഐടിഐഎല്ലിനു മറുപടി നല്‍കി. 19 ലക്ഷം രൂപയാണ് സ്വപ്നയുടെ ശമ്പള ഇനത്തില്‍ പിഡബ്ല്യുസിക്ക് നല്‍കിയത്. കെഎസ്‌ഐടിഐഎല്‍ നിയമോപദേശം തേടി.

സ്വപ്നയ്ക്ക് ശമ്പളം നല്‍കാന്‍ ചെലവായ പണം നല്‍കണമെന്നാവശ്യപ്പെട്ട് കണ്‍സല്‍റ്റന്റായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്(പിഡബ്ല്യുസി), കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കത്തയച്ചിരുന്നു. സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്തതിനു സ്വപ്നയ്ക്ക് ശമ്പളമായി 19,06,730 രൂപയാണ് പിഡബ്ലുസിക്ക് അനുവദിച്ചത്.

പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന എം. ശിവശങ്കര്‍, അന്നത്തെ എംഡി സി. ജയശങ്കര്‍ പ്രസാദ്, സ്‌പെഷല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുക ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരില്‍നിന്നു തിരിച്ചു പിടിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.