പാലക്കാട് ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തെ സഹായിച്ച നാലുപേര്‍ അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തെ സഹായിച്ച നാലുപേര്‍ അറസ്റ്റില്‍

പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. ബിലാല്‍, റസ്വാന്‍, റിയാസ് ഖാന്‍, സഹദ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് സാഹചര്യം ഒരുക്കി നല്‍കിയത് ഇവരാണ്.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൃത്യം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അതേസമയം ശ്രീനിവാസനെ ആക്രമിക്കുന്നതിന് തൊട്ട് മുമ്പ് പ്രതികള്‍ മാര്‍ക്കറ്റ് റോഡിലെത്തി നിരീക്ഷണം നടത്തിയ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊലക്ക് തൊട്ട് മുമ്പ് ഉച്ചക്ക് 12.46 ആണ് പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യത്തിലെ സമയം.

അതേസമയം സുബൈര്‍ വധത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. സുബൈര്‍ വധത്തില്‍ പ്രതികള്‍ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.