ചെങ്കല്‍ ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി: ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ചെങ്കല്‍ ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി: ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍ഗോഡ്: ചെങ്കല്‍ ക്വാറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്പെന്‍ഷന്‍. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സ്പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

നെട്ടണിഗ, നാട്ടക്കല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി ഉടമകളില്‍ നിന്നും ഔദ്യോഗിക വാഹനത്തില്‍ താല്‍ക്കാലിക ഡ്രൈവറുടെ സഹായത്തോടെ പണം പിരിച്ചുവെന്ന പരാതിയില്‍ എഡിഎമ്മിന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാസര്‍കോട് ആര്‍ഡിഒ, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്ക് നല്‍കാനാണെന്ന് പറഞ്ഞ് രണ്ട് ലക്ഷത്തിലധികം രൂപ പിരിച്ചതായി റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.

മന്ത്രി കെ. രാജന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കില്‍ രേഖപ്പെടുത്താതെ ഡപ്യുട്ടി കലക്ടറുടെ വാഹനം ഈ മേഖലയില്‍ പോയതായി എഡിഎമ്മിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഡപ്യുട്ടി കലക്ടറുടെ വിശദീകരണവും തൃപ്തികരമായിരുന്നില്ല. വിശദമായ വകുപ്പുതല അന്വേഷണവും പൊലീസിന്റെയും വിജിലന്‍സിന്റെയും അന്വേഷണവും നടത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ. രാജന്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.