കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: ലഷ്‌കര്‍ കമാന്‍ഡറെ വധിച്ചു; ഒരു സൈനികന് വീരമൃത്യു, മൂന്നു പേര്‍ക്ക് പരിക്ക്

 കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: ലഷ്‌കര്‍ കമാന്‍ഡറെ വധിച്ചു; ഒരു സൈനികന് വീരമൃത്യു, മൂന്നു പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുവിലെ സിഐഎസ്എഫ് സൈനികര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം. ഛദ്ദ സൈനിക ക്യാമ്പിനടുത്ത് വെളളിയാഴ്ച പുലര്‍ച്ചെ 4.25നുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

15ഓളം സൈനികരാണ് ബസിലുണ്ടായിരുന്നത്. രാവിലത്തെ ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ യാത്ര ചെയ്യവെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ വെടിവച്ചെങ്കിലും സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. തുടര്‍ന്ന് ഭീകരര്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ജമ്മുവിലെ സഞ്ജ്വാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

രണ്ട് ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോഡി സാംബ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി ഇവിടെ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി സ്ഥലത്ത് സിആര്‍പിഎഫും പൊലീസ് സ്പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.