വണ്‍ ബില്ല്യണ്‍ മീല്‍സ്: 1മില്ല്യണ്‍ ദിർഹം നല്‍കി ഡു

വണ്‍ ബില്ല്യണ്‍ മീല്‍സ്: 1മില്ല്യണ്‍ ദിർഹം നല്‍കി ഡു

ദുബായ്: വണ്‍ ബില്ല്യണ്‍ മീല്‍സ് പദ്ധതിയിലേക്ക് 1മില്ല്യണ്‍ ദിർഹം സംഭാവന ചെയ്ത് ഡു. ലോകമെമ്പാടുമുളള അശരണർക്കായി ഭക്ഷണമെത്തിച്ചുനല്‍കുന്ന പദ്ധതിയാണ് വണ്‍ ബില്ല്യണ്‍ മീല്‍സ്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്സിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതി ഇതുവരെ 420 ദശലക്ഷം ഭക്ഷണപ്പൊതികളാണ് നല്‍കിയത്. 

റമദാന്‍ മാസത്തില്‍ ആരംഭിച്ച പദ്ധതി ലക്ഷ്യം കാണുന്നതുവരെ തുടരും. രാജ്യത്തിന്‍റെ മാനുഷിക പ്രവൃത്തികളില്‍ പങ്കാളികളാകുമെന്നുളളത് തങ്ങളുടെ പ്രതിജ്ഞയാണ്. പ്രാദേശിക, ദേശീയ, അന്തർദേശീയ സംരംഭങ്ങളിലൂടെ മാനുഷിക പ്രവർത്തനങ്ങള്‍ നടത്തുന്ന രാഷ്ട്രനേതൃത്വത്തിന്‍റെ ഔദാര്യത്തേയും പ്രതിബദ്ധതയേയും തുടർന്നും പിന്തുണയ്ക്കുമെന്നും ഡു സിഇഒ ഫഹദ് അല്‍ ഹസ്സാവി പറഞ്ഞു. 

കഴിഞ്ഞ തവണ നടത്തിയ 1മില്ല്യണ്‍ മീല്‍സിന്‍റെ തുടർച്ചയായാണ് ഇത്തവണ 1 ബില്ല്യണ്‍ മീല്‍സ് ആരംഭിച്ചത്. താല്‍പര്യമുളളവർക്ക് പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.