റാവീസ് കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 30 മുതല്‍

റാവീസ് കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 30 മുതല്‍

തിരുവനന്തപുരം: റാവീസ് കപ്പ് സെവന്‍സ് ടൂര്‍ണമെന്റിന് ഏപ്രില്‍ 30 ന് തുടക്കം മേയ് 15 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി 16 ഓളം ടീമുകള്‍ പങ്കെടുക്കും. അണ്ടര്‍ 18 വിഭാഗങ്ങള്‍ക്കായി പ്രത്യേക മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കടലോരം സൊസൈറ്റി ഫോര്‍ എംപവറിംഗ് യൂത്തിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

ഏപ്രില്‍ 30 ന് വൈകുന്നേരം നാലിന് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എല്ലാ മത്സരങ്ങള്‍ക്കും വേദിയാവുക കോവളം എഫ്‌സിയുടെ ഹോംഗ്രൗണ്ടായ അരുമാനൂര്‍ സ്‌റ്റേഡിയമാണ്. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. റണ്ണേഴ്‌സപ്പിന് 50,000 രൂപയും ലഭിക്കും. സീനിയര്‍ വിഭാഗങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി അണ്ടര്‍ 18 തല മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്.

ജൂണിയര്‍ വിഭാഗം വിജയികള്‍ക്ക് 15,000 രൂപയും റണ്ണേഴ്‌സപ്പിന് 10,000 രൂപയുമാണ് സമ്മാനം. റാവീസ് ഗ്രൂപ്പാണ് പ്രധാന സ്‌പോണ്‍സര്‍. കോവളം എഫ്‌സി ചെയര്‍മാന്‍ കെ.സി. ചന്ദ്രഹാസന്‍, പ്രസിഡന്റ് ടി.ജെ. മാത്യു, റാവീസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ ജോര്‍ജ്, ഹെഡ് കോച്ച് എബിന്‍ റോസ്, തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി രാജീവ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.