പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി; രണ്ടു പേര്‍ ഒരുമിച്ചുള്ള യാത്ര വിലക്ക് തുടരും

പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി; രണ്ടു പേര്‍ ഒരുമിച്ചുള്ള യാത്ര വിലക്ക് തുടരും

പാലക്കാട്: രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി. കളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ. സുബൈര്‍, ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതകങ്ങളെത്തുടര്‍ന്ന് ഈ മാസം 16 മുതല്‍ 20 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യപിച്ചിരുന്നത്.

പിന്നീട് ഇത് 24 വരെ നീട്ടിയിരുന്നു. പൊതു ഇടങ്ങളിലെ പരിപാടികള്‍ക്കും പ്രകടനങ്ങള്‍ക്കുമുള്ള വിലക്കിനൊപ്പം ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമൊഴികെ രണ്ടുപേര്‍ ഒരുമിച്ചു യാത്ര ചെയ്യരുതെന്ന ഉത്തരവും തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.