ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബുധനാഴ്ച ഓണ്‍ലൈനായാണ് യോഗം ചേരുക. കഴിഞ്ഞ രണ്ടാഴ്ചയായി ഡല്‍ഹിയിലും മറ്റും കോവിഡ് നിരക്ക് ഉയരുന്ന പശ്ചാലത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം 2527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുപ്പത്തിമൂന്ന് പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 0.56 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദില്ലിയില്‍ മാത്രം 1042 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു.
ശരീര താപം പരിശോധിച്ച ശേഷം മാത്രമായിരിണം പ്രവേശനം. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഭക്ഷണം പങ്കുവെക്കാന്‍ അനുവദിക്കരുത്. കോവിഡ് ലക്ഷണമുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. പ്രതിദിന കോവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്ന് ഡല്‍ഹിയിലും ചെന്നൈയിലും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.