ഹൈദരാബാദ്: അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ തയാറാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തെലങ്കാനയില്‍ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയുമായി കരാറില്‍ ഒപ്പുവച്ചു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.
തെലങ്കാനയില്‍ ടിആര്‍എസും കോണ്‍ഗ്രസും വിരുദ്ധ ചേരിയിലാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്ക് എതിരേ ഫെഡറല്‍ മുന്നണിക്ക് നീക്കം നടത്തുന്നത് ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലാണ്. തെലങ്കാനയില്‍ ടിആര്‍എസുമായി കോണ്‍ഗ്രസ് സഖ്യത്തിലെത്തണമെന്ന പക്ഷക്കാരനാണ് പ്രശാന്ത് കിഷോര്‍. കഴിഞ്ഞയാഴ്ച്ച സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലും ഈ നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു.
തെലങ്കാനയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്കും ടിആര്‍എസുമായി യോജിക്കുന്നതിനോട് യാതൊരു താല്‍പര്യവുമില്ല. ഇപ്പോള്‍ തന്നെ ദുര്‍ബലമായ കോണ്‍ഗ്രസ് കൂടുതല്‍ ക്ഷീണിക്കാന്‍ സഖ്യം വഴിയൊരുക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അടുത്ത കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി വലിയ നേട്ടമുണ്ടാക്കിയിരുന്നു. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന്റെ പ്രധാന എതിരാളി ബിജെപിയായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.