കണ്ണൂര്‍: സിപിഎം ജില്ലാ നേതാക്കള്‍ക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിക്ക് രേഷ്മയുടെ പരാതി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കാരായി രാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജില്‍ദാസിന് ഒളിത്താവളമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മ ശനിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.
എം.വി ജയരാജന്‍ ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന് പരാതിയില്‍ പറയുന്നു. തന്റെയും ഭര്‍ത്താവിന്റെയും കുടുംബം സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും പാര്‍ട്ടി അനുഭാവികളുമാണ്. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ താങ്കളുടെ പാര്‍ട്ടിയുടെ അറിവോടെയാണോ എന്നറിയാന്‍ ഒരു അയല്‍ക്കാരിയെന്ന നിലയ്ക്ക് തനിക്ക് ആഗ്രഹമുണ്ടെന്ന് പരാതിയില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നുവെന്നുകാട്ടി ഡി.വൈ.എഫ്.ഐ. നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബൈജു നങ്ങാറത്ത്, ഡി.വൈ.എഫ്.ഐ. പിണറായി ബ്ലോക്ക് കമ്മിറ്റിയംഗം നിധീഷ് ചെള്ളത്ത് എന്നിവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.