റിയോ ഗ്രാന്‍ഡെ നദിയില്‍ മുങ്ങിപ്പോയ സൈനികന്റെ ചിത്രം പുറത്തുവിട്ടു

റിയോ ഗ്രാന്‍ഡെ നദിയില്‍ മുങ്ങിപ്പോയ സൈനികന്റെ ചിത്രം പുറത്തുവിട്ടു

ടെക്‌സാസ്: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ നദിയില്‍ കാണാതായ സൈനികന്റെ ചിത്രം പുറത്തുവിട്ട് ടെക്‌സാസ് സുരക്ഷാ സേന. ടെക്‌സാസിലെ ആര്‍ലിംഗ്ടണ്‍ സ്വദേശി ബിഷപ്പ് ഇ. ഇവാന്‍സ് (22) ആണ് രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായത്. സൈനികനെ കാണാതായ വെള്ളിയാഴ്ച്ച തന്നെ വിവരം ഇദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിരുന്നു.

അതേസമയം ഇവാന്‍സിനെ കണ്ടെത്താനായി ടെക്‌സാസ് മിലിട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ തിരച്ചില്‍ കഴിഞ്ഞ ദിവസം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ വിഫലമായതോടെയാണ് തിരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ സേന നിര്‍ബന്ധിതമായത്.

വെള്ളിയാഴ്ച്ച രാവിലെ 8.30ന് റിയോ ഗ്രാന്‍ഡെ നദിയില്‍ കുടിയേറ്റക്കാരെ മറുകരയില്‍ എത്തിക്കുന്നതിനിടെയാണ് ഇവാന്‍സ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട കുടിയേറ്റ സ്ത്രീയെ രക്ഷിക്കാന്‍ എടുത്തു ചാടിയതാണ് സൈനീകന്‍. സ്ത്രീ സ്വയം മറുകര നീന്തിക്കടന്നു. എന്നാല്‍ ഇവാന്‍സ് നദിയില്‍ മുങ്ങിപ്പോയി.

ഉടനെ തന്നെ സഹപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സൈനികനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്താന്‍ സേന തീരുമാനിച്ചത്.

എന്നാല്‍ സൈനീകന്‍ മരിച്ചതായുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സൈനികനെ കണ്ടെത്താനാകാതെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ലെഫ്റ്റനന്റ് ക്രിസ്റ്റഫര്‍ ഒലിവറെസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.