'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'; കളക്ടര്‍ രേണു രാജിനെ ശ്രീറാം വെങ്കിട്ടരാമന്‍ താലി ചാര്‍ത്തും

 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'; കളക്ടര്‍ രേണു രാജിനെ ശ്രീറാം വെങ്കിട്ടരാമന്‍ താലി ചാര്‍ത്തും

തിരുവനന്തപുരം: മുന്‍ ദേവികുളം സബ് കളക്ടറും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ വിവാഹിതനാകുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ആണ് വധു. വിവാഹം അടുത്ത ആഴ്ച ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്നാണ് വിവരം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും.

എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും സിവില്‍ സര്‍വീസിലേക്ക് എത്തുന്നത്. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. ദേവികുളം സബ് കളക്ടറായി ജോലി ചെയ്യവെ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു.

പിന്നീട് 2019ല്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കാര്‍ ഓടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണെന്നുമായിരുന്നു ശ്രീറാമിന്റെ മൊഴി. ഈ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെ 2020 മാര്‍ച്ചില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായും ചുമതലപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.