സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നു: ഇന്ന് ഉന്നതലയോഗം; കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതും ചര്‍ച്ചയാകും

 സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നു: ഇന്ന് ഉന്നതലയോഗം; കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതും ചര്‍ച്ചയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ട് അഞ്ച് മണിക്ക് ചേരുന്ന യോഗത്തില്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും.

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാമ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് കേരളത്തിലാണ്. 2712 കേസുകളാണ് ഏറ്റവും പുതിയ കേന്ദ്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ സ്ഥിരീകരിച്ചത്. എന്നാല്‍ പ്രതിദിനം 300ല്‍ താഴെ മാത്രം കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കേസുകള്‍ കൂടുന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദിവസങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കും. കേസുകള്‍ വര്‍ധിക്കുകയാണോ പുതിയ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വൈറല്‍ പനിയ്ക്ക് കോവിഡുമായി ബന്ധമുണ്ടോ എന്നീക്കാര്യങ്ങള്‍ യോഗത്തില്‍ പരിശോധിക്കും. മുന്‍പ് ഉണ്ടായിരുന്നതു പോലെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തിലും വാക്സിനേഷന്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയാകും.

നാലാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ആരോഗ്യ വിദഗ്ദ്ധര്‍ ഇത് സംബന്ധിച്ച് സ്ഥീരികരണം നല്‍കിയിട്ടില്ല. അതേസമയം, രാജ്യത്ത് പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2593 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.