ന്യൂഡല്‍ഹി: ഏഴാമത് റെയ്സീനാ സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയില്‍ തുടക്കമായി. ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശവും കോവിഡിന് ശേഷം ലോക സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളുമടക്കം സമകാലീന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക.
അതിര്‍ത്തികള്‍ മാനിക്കാതെയുള്ള റഷ്യയുടെയും ചൈനയുടെയും നിലപാടുകള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്നും സംവാദത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉരുത്തിരിയണമെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് യൂസലാ വോണ്‍ഡെര്‍ ലെയെന്‍ പറഞ്ഞു.
ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം ഇന്തോ-പസഫിക് മേഖലയെയും ബാധിക്കും. അതിര്‍ത്തികള്‍ മാനിക്കപ്പെടണം. ഉക്രെയ്നിന്റെ സ്വാതന്ത്ര്യമാണ് ലോകം ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാണ് റഷ്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍. റഷ്യ- ചൈന ധാരണകള്‍ അന്താരാഷ്‌ട്ര ധാരണകള്‍ ലംഘിക്കുന്നതാണെന്നും ലെയെന്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയവും ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ സംവാദത്തില്‍ 90 രാജ്യങ്ങളില്‍ നിന്നുള്ള 210 പ്രമുഖര്‍ പ്രഭാഷണം നടത്തും.സ്വീഡിഷ് പ്രധാനമന്ത്രി കാള്‍ ബീല്‍ഡ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്, 13 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.