സജീവ രാഷ്ട്രീയത്തോട് സിപിഎം നേതാവ് ജെയിംസ് മാത്യു ഗുഡ് ബൈ പറയുന്നു

സജീവ രാഷ്ട്രീയത്തോട് സിപിഎം നേതാവ് ജെയിംസ് മാത്യു ഗുഡ് ബൈ പറയുന്നു

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് വിശദീകരണം. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായി ജെയിംസ് മാത്യു അറിയിച്ചു. ജില്ലാ ഘടകത്തില്‍ തുടരണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചുവെങ്കിലും ജെയിംസ് മാത്യു വഴങ്ങിയില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ തുടരുന്നില്ല എന്ന നിലപാട് ജയിംസ് മാത്യും സ്വീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി ഒഴിവാക്കിയിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന നേതൃത്വം മുതല്‍, അഖിലേന്ത്യ തലം വരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് ജെയിംസ് മാത്യു.

കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ജില്ലയിലെ പ്രധാന നേതാവ് കൂടിയാണ്. ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായി നിയമസഭയിലെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.