മലയാളത്തിലെ വലിയ വിജയചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്.' മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മണിച്ചിത്രത്താഴ് പ്രേക്ഷകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളില്‍ മുന്‍നിരയിലാണ്.
തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലും ചിത്രം റിമേക്ക് ചെയ്യപ്പെട്ടിരുന്നു. 'മണിച്ചിത്രത്താഴിന്റെ' ഹിന്ദി പതിപ്പായ 'ഭൂല്‍ ഭുലയ്യ' സംവിധാനം ചെയ്തത് സംവിധായകന്‍ പ്രിയദര്‍ശന്‍ ആണ്. കേന്ദ്ര കഥാപാത്രമായ ഗംഗ-നാഗവല്ലിയായി വേഷമിട്ടത് വിദ്യാ ബാലന്‍ ആയിരുന്നു.
ഇപ്പോൾ ഇതാ മണിച്ചിത്രത്താഴ് പൊളിച്ച് നാഗവല്ലി വീണ്ടുമെത്തുകയാണ്. 'ഭൂല്‍ഭുലയ്യയുടെ' രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തബു, കിയാര അദ്വാനി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവര്‍ പ്രധാന താരങ്ങളാകുന്നു.
'ഭൂല്‍ ഭൂലയ്യ' എന്ന ചിത്രത്തിലെ പ്രേത കഥാപാത്രമായ മഞ്‍ജുലിക തന്നെ രണ്ടാം ഭാഗത്തിലും എത്തുന്നു. ചിത്രം മെയ് 20ന് തിയേറ്ററുകളില്‍ എത്തും. ടി സീരീസിന്റെയും സിനി വണ്‍ സ്റ്റുഡിയോസിന്റെയും ബാനറില്‍ ഭൂഷണ്‍ കുമാര്‍, മുറാദ് ഖേതാനി, കൃഷന്‍ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ മണിച്ചിത്രത്താഴ് നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.