ബസ് നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിയൊളിച്ചു; മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്കിടെ മാവേലിക്കരയില്‍ നാടകീയ സംഭവങ്ങള്‍

ബസ് നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിയൊളിച്ചു; മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്കിടെ മാവേലിക്കരയില്‍ നാടകീയ സംഭവങ്ങള്‍

മാവേലിക്കര: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങള്‍. ഇന്നലെ മാവേലിക്കരയിലായിരുന്നു നാടകീയ സംഭവങ്ങള്‍. പാറയില്‍ ജംഗ്ഷന് സമീപം പരിശോധന ശ്രദ്ധയില്‍പ്പെട്ട രാജാധിരാജ ബസിലെ ജീവനക്കാരാണ് യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയത്.

കായംകുളം-അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് രാജാധിരാജ. ഈ ബസിന് പെര്‍മിറ്റില്ലായിരുന്നു. പരിശോധനയ്ക്കിറങ്ങിയ ഉദ്യോഗസ്ഥര്‍ റോഡ് സൈഡില്‍ നിന്ന് കൈകാണിച്ചു. എന്നാല്‍ ഡ്രൈവര്‍ നിര്‍ത്തിയില്ലെന്ന് മാത്രമല്ല വേഗതയും കൂട്ടി. കുറച്ചുദൂരം മുന്നോട്ടു പോയ ബസ് നടുറോഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിയോടി. ഇതോടെ ബസിലുണ്ടായിരുന്ന കണ്ടക്ടര്‍ നിയന്ത്രണം ഏറ്റെടുത്തു.

ഇയാള്‍ക്ക് ഡ്രൈവിംഗ് നന്നായി വശമില്ലായിരുന്നു. മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തൊട്ടു പിന്നാലെ വാഹനത്തിലെത്തി റോഡിന് കുറുകെയിട്ട് ബസ് തടഞ്ഞു. പേടിച്ചു പോയ യാത്രക്കാരെ മറ്റൊരു ബസില്‍ യാത്രയാക്കി. ആദ്യം ബസോടിച്ച ഡ്രൈവറുടെ വിവരങ്ങള്‍ ശേഖരിച്ച് ഇയാളെ ഓഫീസിലേക്കു വിളിച്ചുവരുത്തി ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡു ചെയ്തു. പെര്‍മിറ്റ് ഇല്ലാത്തതിന് 10,500 രൂപ ബസിനു പിഴയും ഈടാക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.