ഹരിയാന കോണ്‍ഗ്രസില്‍ വന്‍ അഴിച്ചു പണി: കുമാരി ഷെല്‍ജയെ മാറ്റി; ഉദയ് ഭാന്‍ പുതിയ പിസിസി അധ്യക്ഷന്‍

ഹരിയാന കോണ്‍ഗ്രസില്‍ വന്‍ അഴിച്ചു പണി: കുമാരി ഷെല്‍ജയെ മാറ്റി;  ഉദയ് ഭാന്‍ പുതിയ പിസിസി അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഹരിയാന കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി നടത്തി ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി ഷെല്‍ജയെ മാറ്റി ഉദയ് ഭാനിനെ പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചു. നാലു വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു.

ശ്രുതി ചൗധരി, രാം കിഷന്‍ ഗുജ്ജാര്‍, ജിതേന്ദ്രര്‍ കുമാര്‍ ഭരദ്വാജ്, സുരേഷ് ഗുപ്ത എന്നിവരാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. പട്ടികജാതിക്കാരനായ ഉദയ് ഭാന്‍ നേരത്തെ ഹോഡാലില്‍ നിന്നും നിയമസഭാംഗമായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വിശ്വസ്തനാണ് പുതിയ അധ്യക്ഷന്‍.

ഉദയ് ഭാനിന്റെയും പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരുടെയും നിയമനം സംസ്ഥാനത്ത് കോണ്‍ഗ്രസിന് കരുത്തുപകരുമെന്ന് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. അഖിലേന്ത്യാ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തുവന്ന ജി-23 നേതാക്കളില്‍ ഹൂഡയും ഉള്‍പ്പെടുന്നു.

അതേസമയം തന്നെ ഒഴിവാക്കിയതല്ലെന്നും ഏതാനും ദിവസം മുമ്പേ തന്നെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ചതായി സോണിയാ ഗാന്ധിക്ക് കത്തു നല്‍കിയിരുന്നതായും കുമാരി ഷെല്‍ജ പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി പോരാളിയായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഷെല്‍ജ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.