പ്രശാന്ത് പാര്‍ട്ടിയിലേയ്ക്ക് വരില്ല; ആദ്യ ദിനം തന്നെ രാഹുല്‍ പ്രവചിച്ചുവെന്ന് കോണ്‍ഗ്രസ്

പ്രശാന്ത് പാര്‍ട്ടിയിലേയ്ക്ക് വരില്ല; ആദ്യ ദിനം തന്നെ രാഹുല്‍ പ്രവചിച്ചുവെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരില്ലെന്നു ചര്‍ച്ച/ുടെ ആദ്യ ദിവസം തന്നെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നുവെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇതു റിപ്പോര്‍ട്ടു ചെയ്തത്.

എന്നാല്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത്, മറ്റു രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കുന്നതിനായി കോണ്‍ഗ്രസിനെ ഉപയോഗിക്കുകയാണെന്നു പല നേതാക്കളും കരുതിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രശാന്ത് കിഷോറിനോട് അടുപ്പമുള്ളവര്‍ ഇത്തരം ആരോപണങ്ങള്‍ തള്ളി. ദിവസങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് എംപവേഡ് കമ്മിറ്റിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനായുള്ള ചുമതല മാത്രമാണ് സംഘടന പ്രശാന്തിനു നല്‍കിയത്. ഈ വാഗ്ദാനം പ്രശാന്ത് ഉടന്‍ വേണ്ടെന്നുവയ്ക്കുകയും ചെയ്തു.

കോണ്‍ഗ്രസില്‍ ചേരാന്‍ പ്രശാന്തിനു താല്‍പര്യമില്ലെന്നും അതിനു കാരണം എന്തെന്ന് അറിയില്ലെന്നും മുതിര്‍ന്ന നേതാവ് പി. ചിദംബരം പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് പാര്‍ട്ടിയില്‍ പ്രശാന്ത് കിഷോര്‍ ആഗ്രഹിച്ചിരുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പി. കെ (പ്രശാന്ത് കിഷോര്‍) കോണ്‍ഗ്രസില്‍ ചേരില്ലെന്ന് രാഹുല്‍ ഗാന്ധി ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നു.

പാര്‍ട്ടിയില്‍ പ്രശാന്ത് കിഷോറിന് സ്ഥാനം വാഗ്ദാനം ചെയ്യുന്നത് ഇതാദ്യമായല്ല. പ്രശാന്ത് എട്ടാം തവണയാണ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. കോണ്‍ഗ്രസിന്റെ പുനരുദ്ധാനത്തിനുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നതിനായി പ്രശാന്ത് കിഷോറാണ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു മുന്നോട്ടു വന്നത്. പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്താനും പ്രശാന്ത് കിഷോര്‍ താല്‍പര്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രശാന്ത് മുന്നോട്ടുവച്ച നടപടികള്‍ കാര്യമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന നിലപാടാണു പല നേതാക്കളും സ്വീകരിച്ചത്'. പ്രശാന്തുമായുള്ള ചര്‍ച്ച നിര്‍ത്തിവയ്ക്കണമെന്നു രണ്ടു മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.