ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയ ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും എ കെ 47 തോക്കുകള്‍ കണ്ടെടുത്തു.
'അല്‍-ബദര്‍ സംഘടനയിലെ ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. ഇവരില്‍ നിന്ന് എ കെ 47 തോക്കുകള്‍ കണ്ടെടുത്തു. 2022 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പുല്‍വാമയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണ പരമ്പരകളില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നു.'- കാശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.