വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിന്‍ 10 വയസുകാരി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിനു മുന്‍പ് ലൈംഗീക പീഡനത്തിന് ഇരയായെന്നും അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.
സംഭവത്തില്‍ അയല്‍വാസിയും സുഹൃത്തുമായ 14 കാരനെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഒരു മില്യണ്‍ ഡോളര്‍ ബോണ്ട് നല്‍കാന്‍ ഉത്തരവിട്ടു.
ചിപ്പേവ ഫാള്‍സ് സ്വദേശിനിയായ ലില്ലി പീറ്റര്‍ (10) എന്ന പെണ്‍കുട്ടിയാണ് അതിക്രൂര കൊലപാതകത്തിന് ഇരയാകേണ്ടിവന്നത്. സംഭവത്തില്‍ സമപ്രായക്കാരിയായ കൂട്ടുകാരിയാണ് അറസ്റ്റിലായതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പോലീസ് അപ്പോള്‍ പുറത്തുവിട്ടിരുന്നുമില്ല. പ്രതിയെ രഹസ്യമായി പോലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി ആണ്‍കുട്ടിയാണെന്നും ഇര ലൈംഗീക പീഡനത്തിന് ഇരയായെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയെ കോടതിയില്‍ നേരിട്ട് ഹാരാജരാക്കാതെ ജുവനൈല്‍ ഹോമില്‍ നിന്ന് വീഡിയോയിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
പ്രതി പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാലും കേസിനെ ദോഷമായി ബാധിക്കുന്ന ഇടപെടലുകള്‍ നടത്താന്‍ പ്രാപ്തി ഇല്ലാത്തതിനാലും ബോണ്ട് ഒരു മില്യന്‍ ഡോളറായി നിജപ്പെടുത്തണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഇത് കോടതി അംഗീകരിച്ചു. പ്രായപൂര്‍ത്തിയായവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതത് വിലക്കുകയും ചെയ്തു.
ആന്റിയുടെ വീട്ടില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടി പ്രധാന നടപ്പാതയില്‍ നിന്ന് തിരിഞ്ഞ തക്കം നോക്കി പ്രതി ആക്രമിക്കുകയും വയറ്റില്‍ ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പിന്നീട് പ്രതി ലൈംഗീക അതിക്രമം നടത്തുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ വാദിച്ചത്.
പ്രതി ചെയ്തത് അതിക്രൂരമായ കുറ്റകൃത്യമാണെന്നും ജൂവനൈല്‍ ജസ്റ്റിസിന്റെ ആനുകൂല്യം പ്രതി അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മാത്രമല്ല 10 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ചെയ്യുന്ന നരഹത്യ മുതിര്‍ന്നവരുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെടണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
മനപൂര്‍വ്വമുള്ള നരഹത്യ, ലൈംഗീകാതിക്രമം, പ്രായപൂര്‍ത്തിയാകാത്തകുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തംവരെയുള്ള ശിക്ഷ ലഭിക്കാമെന്ന് പ്രൊസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.