ഇടുക്കി: ഇടുക്കി പുറ്റടിയില്‍ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന മകളും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്.
25ന് പുലര്‍ച്ചെയാണ് വീടിന് പിതാവ് രവീന്ദ്രന്‍ തീകൊളുത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. അപകടത്തില്‍ ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഏപ്രില്‍ 25ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രവീന്ദ്രന്റെ വീടിന് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ചു കിട്ടിയ പണി തീരാത്ത വീടിനാണ് രവീന്ദ്രന്‍ തീകൊളുത്തിയത്.
അഗ്‌നിബാധയില്‍ വീട്ടില്‍ ആസ്ബറ്റോസ് ഷീറ്റുകള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇവ രവീന്ദ്രന്റേയും ഉഷയുടേയും ദേഹത്ത് പതിച്ചിരുന്നു.അഗ്‌നിബാധയുണ്ടായതിന് പിന്നാലെ വീട്ടില്‍ നിന്നും നിലവിളിച്ചു കൊണ്ടു ശ്രീധന്യ പുറത്തേക്ക് വന്നുവെന്നാണ് സാക്ഷികളുടെ മൊഴി.
അണക്കരയില്‍ ചെറുകിടവ്യാപാര സ്ഥാപനം നടത്തിയിരുന്ന വ്യക്തിയാണ് രവീന്ദ്രന്‍. മുന്‍പ് വണ്ടന്‍മേട് കടശികടവിലാണ് ഇവര്‍ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപത്ത് സര്‍ക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വീട്ടില്‍ അടുത്തിടെയാണ് രവീന്ദ്രനും കുടുംബവും താമസം തുടങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്ന രവീന്ദ്രന്‍ കഷ്ടപ്പെട്ടാണ് ലൈഫ് പദ്ധതിയിലെ വീട് പൂര്‍ത്തിയാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.