സ്ഥിരം കുറ്റവാളികളെ കണ്ടെത്താന്‍ 'ക്രിമിനല്‍ ഗാലറി'യുമായി കേരളാ പൊലീസ്

സ്ഥിരം കുറ്റവാളികളെ കണ്ടെത്താന്‍ 'ക്രിമിനല്‍ ഗാലറി'യുമായി കേരളാ പൊലീസ്

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ പെട്ടെന്ന് തെളിയിക്കാന്‍ സാങ്കേതിക വിദ്യയുമായി പോലീസ്. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് 'ക്രിമിനല്‍ ഗാലറി'യുമായി കേരള പൊലീസ്. എല്ലാ സ്റ്റേഷന്‍ പരിധിയിലും സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ഗ്യാങ്ങുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും അത് കേസന്വേഷണത്തില്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് 1998 മുതല്‍ സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എസ്‌സിആര്‍ബി) വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആ സംവിധാനത്തിന് കൂടുതല്‍ കരുത്ത് പകരുന്ന നിലയിലാണ് ക്രിമിനല്‍ ഗാലറി വിഭാവനം ചെയ്തത്. ഒരു കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രതിസ്ഥാനത്തുള്ള വ്യക്തിയുടെ വിശദാംശങ്ങള്‍ ഈ ഗാലറിയിലുണ്ടോയെന്ന് ഒരു ക്ലിക്കിലൂടെ തന്നെ അറിയാം.

കൂടുതല്‍ കാര്യക്ഷമമാകുന്നതോടെ സംസ്ഥാനത്ത് എവിടെ ഒരു കുറ്റകൃത്യം നടന്നാലും പ്രതികളെ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 'ക്രിമിനല്‍ ഗാലറി' കാര്യക്ഷമമായി നടപ്പാക്കണമെന്നും ആ സംവിധാനം ഉപയോഗിച്ച് കേസന്വേഷണം നടത്തുന്നെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഡിജിപി അനില്‍ കാന്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.