ദുബായ്: ഈദ് അവധി ദിനങ്ങളിലേക്ക് കടക്കുന്നതോടെ സുരക്ഷയൊരുക്കി ദുബായ് പോലീസ്. എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിലായി 3200 പേലീസുകാരെ വിന്യസിക്കും. 412 സംഘങ്ങളാണ് പട്രോളിംഗ് ജോലിയിലുണ്ടാവുക. അടിയന്തര ആവശ്യങ്ങള്‍ക്കായി 62 വാഹനങ്ങളും 122 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ഈദ് ഗാഹിനും പോലീസ് സേനയെത്തും. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതടക്കമുളള കാര്യങ്ങളിലും പോലീസ് സേവനം ലഭ്യമാകും.
അവധി ആഘോഷങ്ങള്‍ക്കിടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് പോലീസിന്‍റെ സേവനം ലഭ്യമാക്കുന്നത്. ബീച്ചുള്‍പ്പടെയുളള വിനോദസഞ്ചാരകേന്ദ്രങ്ങളിലും പോലീസ് സേനയുടെ സേവനം ലഭ്യമാകും. സ്ഥിരമുളള സംഘങ്ങള്‍ക്ക് പുറമെ 442 പാരാമെഡിക്കല്‍ ടീമും, ബീച്ചുകളില്‍ 9 ബോട്ടുകളും 165 ലൈഫ് ഗാർഡുകളും ഉണ്ടാകും.
സ്വകാര്യ കമ്പനികളിലെ 2400 സുരക്ഷാ ജീവനക്കാരുടെയും 650 വളണ്ടിയർമാരുടെയും സേവനം ലഭ്യമാക്കും. സംശയാസ്പദമായ അത്യാവശ്യഘട്ടങ്ങളില്‍ 901 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്നും പോലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.