കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്നും കെ.വി തോമസിനെ നീക്കി; എഐസിസി അംഗത്വത്തില്‍ തുടരും

കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്നും കെ.വി തോമസിനെ നീക്കി; എഐസിസി അംഗത്വത്തില്‍ തുടരും

കൊച്ചി: ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നും കെ.വി തോമസിനെ നീക്കി. എഐസിസി അംഗത്വത്തില്‍ തന്നെ തുടരും.

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ.സി വേണുഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. പദവികളില്‍ നിന്ന് കെ.വി തോമസിനെ മാറ്റി നിര്‍ത്താനായിരുന്നു തീരുമാനം.

എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിര്‍ദേശിച്ചതെന്നും ആ നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തില്‍ കെ വി തോമസ് അധ്യായം അവസാനിച്ചുവെന്നും കെ.സി വേണുഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കെപിസിസി ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാല്‍ രക്തസാക്ഷി പരിവേഷത്തിന് കെ.വി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി.

കൂടാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിഷയം ആയുധമാക്കാന്‍ സിപിഐഎമ്മിന് അവസരം ലഭിക്കുമെന്നും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതെ പൂര്‍ണമായും അകറ്റി നിര്‍ത്തുകയെന്ന തന്ത്രമാണ് നേതൃത്വം സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.