ബലാത്സംഗ കേസ്: മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു

ബലാത്സംഗ കേസ്: മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. നടി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു. ഉച്ചയ്ക്ക് ശേഷം വിജയ് ബാബുവിന്റെ ഹര്‍ജി കോടതി പരിഗണിക്കും.

വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് പൊലീസ്. അറസ്റ്റ് വേഗത്തിലാക്കാനാണ് നീക്കം. വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. അറസ്റ്റ് അനിവാര്യമാണെന്നും യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം കേസിലെ പ്രതിയായ വിജയ് ബാബുവിനെ സിനിമാസംഘടനകളില്‍ നിന്ന് വിലക്കണമെന്ന് ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു. ബലാത്സംഗം ചെയ്തുവെന്ന പരാതി വന്നതിനു ശേഷം സമൂഹ മാധ്യമത്തിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയ ശേഷമാണ് വിജയ് ബാബു ഒളിവില്‍പ്പോയത്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റില്‍വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിലാണ് വിജയ് ബാബുവിനെതിരേ കേസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.