ഈദ് അവധി: വീസാ സേവനങ്ങൾക്ക്‌ സ്മാർട്ട്‌ ചാനലുകൾ ഉപയോഗപ്പെടുത്തുക, ദുബായ് എമിഗ്രേഷൻ

ഈദ് അവധി: വീസാ സേവനങ്ങൾക്ക്‌ സ്മാർട്ട്‌ ചാനലുകൾ ഉപയോഗപ്പെടുത്തുക, ദുബായ് എമിഗ്രേഷൻ

ദുബായ്: ഈദുൽ ഫിത്തർ അവധിക്കാലത്ത് വിസ സേവനങ്ങൾക്ക് തങ്ങളുടെ സ്മാർട്ട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷൻ) ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
വകുപ്പിന്റെ വെബ്‌സൈറ്റ് http://www.gdrfad.gov.ae വഴിയോ ദുബായ് നൗ ആപ്ലിക്കേഷൻ വഴിയോ ഉപഭോക്താക്കൾക്ക് ദുബായിൽ സേവനങ്ങൾ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു.


ജാഫ്ലിയയിലുള്ള എമിഗ്രേഷന്റെ പ്രധാന ഓഫീസ് കേന്ദ്രവും ഇതര ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അവധി ദിവസങ്ങളിൽ അടച്ചിടും . റമദാൻ 29 നും ശവ്വാൽ 3 നും ഇടയിൽ അമർ സെന്റർ സേവനവും ലഭ്യമാവില്ല. അൽ അവീറിലുള്ള നിയമ ലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് സെക്ടർ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 2022 മെയ് 1 മുതൽ മെയ് 6 വരെ രാവിലെ എട്ട് മുതൽ വൈകുന്നേരം എട്ട് വരെ ഉപഭോക്താക്കളെ സ്വീകരിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.



അതിനിടയിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 3-ലെ ജിഡിആർഇഫ്എ ഓഫീസിൽ അടിയന്തര സേവനങ്ങൾ അവധി നാളുകളിലും 24 മണിക്കൂറും ലഭ്യമാവുന്നതാണ്. ദുബായിലെ വിസാ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും ജിഡിആർഇഫ്എ ടോൾ ഫ്രീ 8005111 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 24/7 സമയവും ഉപഭോക്താക്കൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.