രാജസ്ഥാനില്‍ ദിവസത്തില്‍ മൂന്നിലൊന്ന് സമയവും പവര്‍കട്ട്; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വൈദ്യുത പ്രതിസന്ധിയിലേക്ക്

രാജസ്ഥാനില്‍ ദിവസത്തില്‍ മൂന്നിലൊന്ന് സമയവും പവര്‍കട്ട്; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വൈദ്യുത പ്രതിസന്ധിയിലേക്ക്

ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് കഴിഞ്ഞ ആഴ്ച്ച മാത്രം രാജ്യത്ത് രേഖപ്പെടുത്തിയത്.

ചൂട് കൂടിയതോടെ രാജ്യത്തെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചതും കല്‍ക്കരി ക്ഷാമവുമാണ് പ്രതിസന്ധിയിലേക്ക് വഴിവെച്ചത്. രാജസ്ഥാനില്‍ ഏഴു മണിക്കൂര്‍ വരെയാണ് പവര്‍കട്ട്. ഗ്രാമ പ്രദേശങ്ങളില്‍ ഇതിലേറെ സമയം വൈദ്യുതി മുടങ്ങുന്നുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന മധ്യപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.

എന്നാല്‍ ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അടുത്ത 30 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. നിലവില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ പക്കല്‍ 72.5 ദശലക്ഷം ടണ്‍ കല്‍ക്കരി ശേഖരമുണ്ട്.

രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളില്‍ 22 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ പ്രതിദിന കല്‍ക്കരി ഉപയോഗം 2.1 ദശലക്ഷം ടണ്ണാണ്. ഇനിയും 30 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം ഉണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.