ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്ങിന് ലോകമെങ്ങുമുള്ള ആരാധകരില്‍ നിന്നും ആവേശകരമായ പ്രതികരണം. ഏപ്രില്‍ 28 അവസാനിച്ച രണ്ടാം ഘട്ടത്തില്‍ ടിക്കറ്റിനായി 2.35 കോടി ബുക്കിങ് നടന്നതായി ഫിഫ അറിയിച്ചു.
ആതിഥേയരായ ഖത്തറില്‍ നിന്നും, ലോക ഫുട്ബാളിലെ പ്രധാന രാജ്യങ്ങളില്‍ നിന്നുമാണ് ഇത്തവണ ടിക്കറ്റിന് ഏറെ പേരും അപേക്ഷിച്ചത്. ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് 28ന് അവസാനിച്ച രണ്ടാം ഘട്ട ബുക്കിങ്ങില്‍ നിന്നും റാന്‍ഡം നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിന് അര്‍ഹരെ തെരഞ്ഞെടുക്കുക. മേയ് 31ന് ശേഷം റാന്‍ഡം നറുക്കെടുപ്പ് ഫലം അറിയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം.
അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സികോ, ഖത്തര്‍, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ബുക്കിങ്ങുള്ളത്. ഖത്തറില്‍ നിന്നും സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള ഫുട്ബാള്‍ ആരാധകര്‍ വ്യാപകമായി ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.